LATEST NEWS

വഖഫ് ട്രൈബ്യൂണല്‍ നടപടികള്‍ തടസപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്‍റെ ശ്രമങ്ങള്‍ സംശയകരം: കെആര്‍എല്‍സിസി


കൊച്ചി∙ മുനമ്പം ഭൂമി തര്‍ക്കത്തില്‍ വഖഫ് ട്രൈബ്യൂണലിന്‍റെ നടപടികളെ തടസപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്‍റെ ശ്രമങ്ങള്‍ സംശയകരമെന്ന് കെആര്‍എല്‍സിസി. മുനമ്പം ഭൂമി വഖഫ് ആണെന്ന് ഏകപക്ഷീയമായി തീരുമാനിച്ച ഘട്ടത്തില്‍ ബോര്‍ഡ് പരിശോധിക്കാതിരുന്ന വസ്തുതകള്‍ ട്രൈബ്യൂണല്‍ പരിഗണിക്കുന്നതില്‍ വഖഫ് ബോര്‍ഡ് പ്രകടിപ്പിക്കുന്ന അസഹിഷ്ണുത വ്യക്തമാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയകരമാണ്. വഖഫ് ബോര്‍ഡില്‍ സര്‍ക്കാരിന് നിയന്ത്രണം സാധ്യമല്ലെങ്കില്‍ വഖഫ് മന്ത്രിയുടെ ആവശ്യമെന്താണ്. മന്ത്രി അബ്ദുറഹിമാന്റെ നിലപാടുകള്‍ തുടക്കം മുതൽക്കെ മുനമ്പം നിവാസികള്‍ക്കെതിരാണ്.മുനമ്പം ജനതയുടെ പ്രശ്‌നപരിഹാരത്തിനു സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. പ്രശ്‌നപരിഹാരത്തിനുള്ള അധികാരവും സാധ്യതകളും ഉണ്ടായിട്ടും അതു പ്രയോജനപ്പെടുത്തി ഈ ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തി പ്രശ്‌നപരിഹാരത്തിനു തടസം നില്‍ക്കുന്നതും  വൈകിപ്പിക്കുന്നതും അങ്ങേയറ്റം പ്രതിഷേധകരമാണെും കെആര്‍എല്‍സിസി പ്രസ്താവിച്ചു.


Source link

Related Articles

Back to top button