BUSINESS
സിഎൻജി വില 90 രൂപയിലേക്ക്, ബസുകൾക്കും ഓട്ടോയ്ക്കും ടാക്സികൾക്കും വൻ തിരിച്ചടി

കൊച്ചി ∙ കുറഞ്ഞ വിലയിൽ ഹരിത ഇന്ധനമെന്ന വിശേഷണത്തോടെ അവതരിപ്പിച്ച സിഎൻജിയുടെ വില തീപിടിച്ച് ഉയരുന്നതു കിലോഗ്രാമിനു 90 രൂപയിലേക്ക്. വില വർധന പൊള്ളിക്കുന്നത് ആയിരക്കണക്കിന് ഉപയോക്താക്കളെ. പെട്രോൾ – ഡീസൽ വില കുതിച്ചു കൊണ്ടിരുന്ന കാലത്താണു സിഎൻജി ആശ്വാസമായി അവതരിച്ചത്. ആ പ്രതീക്ഷയും മങ്ങുകയാണ്.2016ൽ 50 രൂപയ്ക്കു മുകളിൽ മാത്രം വിലയുണ്ടായിരുന്ന സിഎൻജിക്ക് ഇപ്പോൾ വില 89.90 രൂപ. കഴിഞ്ഞ 6 മാസത്തിനിടെ വർധിച്ചത് 6.90 രൂപ. കൊച്ചിയിൽ ഡീസൽ – സിഎൻജി വിലവ്യത്യാസം കഷ്ടിച്ചു 4.70 രൂപ. ഒരു കിലോഗ്രാം സിഎൻജി ഏകദേശം 1.08 ലീറ്റർ ഡീസലിനു തുല്യമാണ്.
Source link