BUSINESS
മിൽമ പാൽ വില വർധിപ്പിക്കാൻ നീക്കം; ശുപാർശ 10 രൂപ കൂട്ടാൻ

തിരുവനന്തപുരം ∙ മിൽമ പാൽ വില വർധിപ്പിക്കാൻ നീക്കം. ലീറ്ററിന് 10 രൂപ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മിൽമ എറണാകുളം മേഖലാ യൂണിയൻ മിൽമ എംഡിക്ക് ശുപാർശ നൽകി. തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകൾ ഇതുവരെ വില കൂട്ടുന്നതു സംബന്ധിച്ച് ശുപാർശ സമർപ്പിച്ചിട്ടില്ല. പാൽ വില വർധനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. കഴിഞ്ഞ മാസം 29 നു ചേർന്ന എറണാകുളം മേഖലാ യൂണിയൻ ഭരണസമിതി യോഗമാണ് പാൽ വില ഉയർത്തുന്നതു സംബന്ധിച്ച് എംഡിക്ക് ശുപാർശ നൽകിയത്.| ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് –
Source link