KERALAMLATEST NEWS
നടി ആക്രമണ കേസ്: അന്തിമവാദം മേയ് 21ന്

കൊച്ചി: നടൻ ദിലീപ് പ്രതിയായ നടി ആക്രമണ കേസിൽ അന്തിമവാദം മേയ് 21 ന് നടക്കും. വിധിപറയുന്ന തീയതി പിന്നീട് നിശ്ചയിക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ഒന്നാംപ്രതി പൾസർ സുനി ഹാജരായിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ട വിചാരണക്കോടതി തുടർനടപടികൾക്കായി 21 ലേക്ക് മാറ്റുകയായിരുന്നു. 2018 ൽ തുടങ്ങിയതാണ് കേസിന്റെ വിചാരണ. പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായെങ്കിലും പ്രോസിക്യൂഷൻ കൂടുതൽവാദം ഉന്നയിക്കാൻ ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം മേയ് 21ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
Source link