INDIALATEST NEWS

അക്കാദമിക യോഗ്യതകൾ അംഗീകരിക്കാൻ ഇന്ത്യ– ഇറ്റലി നടപടി


ന്യൂഡൽഹി ∙ അക്കാദമിക യോഗ്യതകൾ പരസ്പരം അംഗീകരിക്കാനുള്ള നടപടികളുമായി ഇന്ത്യയും ഇറ്റലിയും. ധാരണാപത്രം വൈകാതെ ഒപ്പിട്ടേക്കും. അക്കാദമിക് യോഗ്യതകൾ അംഗീകരിക്കുന്നതോടെ ഇറ്റലിയിൽ പഠിച്ചെത്തുന്നയാൾക്ക് ഇന്ത്യയിലും തിരിച്ചും തുല്യതാ സർട്ടിഫിക്കറ്റ് പോലുള്ള കടമ്പകൾ വേണ്ടിവരില്ല. 2 ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ഇറ്റലി ഉപപ്രധാനമന്ത്രി അന്റോണിയോ ടജാനി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി.ഇന്ത്യ–ഇറ്റലി ശാസ്ത്ര–സാങ്കേതിക ഫോറത്തിൽ പങ്കെടുത്ത ടജാനി ബെംഗളൂരുവിൽ ഇന്നവേഷൻ സെന്റർ ആരംഭിക്കാൻ ആലോചിക്കുന്നതായി വ്യക്തമാക്കി. ഇറ്റാലിയൻ എംബസിയിൽ സ്പേസ് അറ്റാഷെയെ നിയമിക്കുമെന്നും പറഞ്ഞു. ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ വൈകാതെ അന്തിമമാകുമെന്നാണു പ്രതീക്ഷയെന്നും പറഞ്ഞു.


Source link

Related Articles

Back to top button