‘ഇന്ത്യ അത് അര്‍ഹിച്ചിരുന്നു’, ഭീകരർക്ക് പാക്കിസ്ഥാൻ ‘നിഷാന്‍ ഇ ഹൈദര്‍’ നൽകണം: റാണ പറഞ്ഞത് പുറത്തുവിട്ട് യുഎസ്

ന്യൂഡൽഹി∙ രാജ്യം നടുങ്ങിയ മുഖ്യ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണയെ ഇന്ത്യയ്ക്കു യുഎസ് കൈമാറിയതിനു പിന്നാലെ റാണയെ ചോദ്യം ചെയ്ത് എൻഐഎ. രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷയിലാണ് എൻഐഎ സംഘം തഹാവൂർ റാണയെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യലിനോട് റാണ പ്രതികരിക്കുന്നില്ലെന്ന റിപ്പോർട്ടുകളുണ്ട്. 12 അംഗ ഉദ്യോഗസ്ഥ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്. ഇതിനിടെ, മുംബൈയിൽ നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെ തഹാവൂർ റാണ നടത്തിയ പരാമർശം യുഎസ് പുറത്തുവിട്ടു. യുഎസ് പൗരന്മാര്‍ ഉൾപ്പെടെ നിരവധി പേരുടെ ജീവന്‍ കവര്‍ന്ന 26/11 മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ മുഖ്യസൂത്രധാരന്മാരിലൊരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി നടത്തിയ സംഭാഷണമാണ് യുഎസ് പുറത്തുവിട്ടത്. ‘ഇന്ത്യ അത് അര്‍ഹിച്ചിരുന്നു’ എന്നായിരുന്നു റാണയുടെ ആദ്യ പ്രതികരണം. മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട 9 ഭീകരരെ പാക്കിസ്ഥാൻ ‘നിഷാന്‍ ഇ ഹൈദര്‍’ നൽകി ആദരിക്കണമെന്ന് റാണ ഹെഡ്‌ലിയോട് ആവശ്യപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നു. വീരമൃത്യു വരിക്കുന്ന സൈനികർക്ക് പാക്കിസ്ഥാൻ ഭരണകൂടം നൽകുന്ന അതിവിശിഷ്ട സേവാ മെഡലാണ് ‘നിഷാന്‍ ഇ ഹൈദര്‍’.
Source link