കേക്കിന്‍റെ കഥയുമായി സംവിധായകൻ സുനിലിന്‍റെ മകൾ; ‘കേക്ക് സ്റ്റോറി’ ട്രെയിലർ

മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കേക്ക് സ്റ്റോറി. സിനിമയുടെ ട്രെയിലർ എത്തി. സുനിലിന്റെ മകള്‍ വേദ സുനിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. അഞ്ചാം ക്ലാസ് വരെ സ്കൂളിൽ പഠിച്ച വേദ പിന്നീട് ഗുരുകുല വിദ്യാഭ്യാസമാണ് നടത്തിയത്. അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്‍റ് ഡയറക്ടറായും, മറ്റൊരു ചിത്രത്തില്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് കേക്ക് സ്റ്റോറി. ‘പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും’ എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്. ചിത്രവേദ റീൽസിന്റെയും ജെകെആര്‍ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് കേക്ക് സ്റ്റോറി നിർമിക്കുന്നത്.
Source link