ഭിക്ഷാടനത്തിന് ജയിലിലടച്ച 51 പേരിൽ നാലുപേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ക്ഷേത്രനഗരമായ ഷിർദിയിൽ ഭിക്ഷാടനക്കുറ്റം ആരോപിച്ച് ജയിലിലടച്ച 51 പേരിൽ നാലു പേർ മരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകണമെന്നും എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാർ ആവശ്യപ്പെട്ടു. ജയിലിലടയ്ക്കപ്പെട്ട യാചകരിൽ ചിലരുടെ ആരോഗ്യനില വഷളായതോടെ അവരെ അഹല്യാ നഗർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാലു പേർ മരിച്ചതായി രോഹിത് പവാർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു
ആശുപത്രിയിൽ ഒരു മുറിയിലാണ് എല്ലാവരെയും കിടത്തിയിരുന്നത്. വെള്ളംപോലും നൽകിയിരുന്നില്ലെന്നും മനുഷ്യത്വരഹിതമായാണ് ഇവരോടു പെരുമാറിയതെന്നും എംഎൽഎ ആരോപിച്ചു.
Source link