LATEST NEWS

മുക്കത്ത് പൊലീസുകാർക്ക് വെട്ടേറ്റു; ആക്രമിച്ചത് മോഷണക്കേസ് പ്രതിയും ഉമ്മയും


കോഴിക്കോട്∙ മുക്കം കാരശ്ശേരി വലിയ പറമ്പിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റു. വയനാട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്‌സിപിഒമാരായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. കൽപറ്റയിൽനിന്നും കാർ മോഷ്ടിച്ച കേസിലെ പ്രതിയായ കാരശ്ശേരി വലിയ പറമ്പ് സ്വദേശി അർഷാദും ഉമ്മയുമാണ് പൊലീസുകാരെ വെട്ടിപ്പരുക്കേൽപ്പിച്ചത്.വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. പ്രതിയുടെ വീട്ടിൽ വച്ചാണ് പൊലീസുകാരെ ആക്രമിച്ചത്. രണ്ടു പേരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. ഒരു പൊലീസുദ്യോഗസ്ഥന്റെ രണ്ടു കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടാൻ എത്തിയത്. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട അർഷാദിനെ മുക്കം പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.


Source link

Related Articles

Back to top button