INDIALATEST NEWS
റാണയുമായി ബന്ധമില്ലെന്ന് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ് ∙ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തവാഹൂർ റാണയുമായി ഒരുബന്ധവുമില്ലെന്ന് പാക്കിസ്ഥാൻ. റാണ കാനഡ പൗരനാണെന്നും രണ്ടു ദശകമായി പാക്ക് രേഖകളൊന്നും പുതുക്കിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. പാക്ക് ആർമി മെഡിക്കൽ കോറിലെ സേവനത്തിനുശേഷമാണ് റാണ കാനഡയിലേക്കു കുടിയേറിയത്. അബു ജുൻഡാൽ നവിമുംബൈയിലെ ജയിലിൽ മുംബൈ ∙ ഭീകരാക്രമണത്തിൽ സൂത്രധാരന്മാരിലൊരാളെന്ന് എൻഐഎ കണ്ടെത്തിയ അബു ജുൻഡാൽ നവിമുംബൈയിലെ തലോജ ജയിലിലാണ്. പാക്കിസ്‌ഥാനിലെ കൺട്രോൾ റൂമിലിരുന്നു ഭീകരരെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കാളിയായിരുന്നു എന്നാണ് കുറ്റപത്രത്തിലെ ആരോപണം. മഹാരാഷ്ട്ര ബീഡ് സ്വദേശിയാണ്. 2012 ജൂണിൽ ഡൽഹിയിൽ പിടിയിലായി.
Source link