BUSINESS
ട്രംപിന്റെ പകരച്ചുങ്കം വൻ തിരിച്ചടി; കേന്ദ്രത്തിന്റെ നികുതി വരുമാനം ‘ലക്ഷം കോടി’ ഇടിയും

കൊച്ചി ∙ വ്യാപാര യുദ്ധത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾക്കു ചുമത്തിയിരിക്കുന്ന 26% തീരുവ പ്രാബല്യത്തിൽ വന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ നികുതി വരുമാനത്തിൽ 1,00,000 കോടി രൂപയുടെ ഇടിവുണ്ടാകുമെന്നു കണക്കാക്കുന്നു.പ്രത്യക്ഷ, പരോക്ഷ നികുതികളിലൂടെയുള്ള വരുമാനത്തിലുണ്ടാകുന്ന ഇത്ര ഭീമമായ കുറവ് ധനക്കമ്മി വർധിപ്പിക്കുന്നതിനും ഇടയാക്കും. നികുതി വരുമാനം സംബന്ധിച്ച ബജറ്റ് പ്രതീക്ഷകൾ ഫലിക്കുന്നതിനും ഇതു തടസ്സമാകും.നികുതി വരുമാനത്തിലെ ഇടിവിനു പുറമേ, കയറ്റുമതി വരുമാനത്തിലെ കുറവ്, വ്യവസായ മേഖലകളെ നേരിടുന്ന ഉൽപാദനക്കുറവു മൂലമുള്ള നഷ്ടം, തൊഴിലവസരങ്ങളുടെ ദൗർലഭ്യം തുടങ്ങിയ പ്രശ്നങ്ങളും സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കു വെല്ലുവിളിയാകും.
Source link