തീരുവയുദ്ധം, ബഹളമയം, അനിശ്ചിതം! ഇന്ത്യയ്ക്കുമേലുള്ള ആഘാതം അളക്കുക ദുഷ്കരമെന്ന് റിസർവ് ബാങ്ക്

ന്യൂഡൽഹി∙ തീരുവയുദ്ധം ഇന്ത്യയ്ക്കുമേലുണ്ടാക്കുന്ന ആഘാതം അളക്കുക ദുഷ്കരമാണെന്ന് റിസർവ് ബാങ്ക്. പണനയസമിതി യോഗത്തിനു ശേഷമുള്ള പ്രഖ്യാപനത്തിലാണ് ഗവർണർ സഞ്ജയ് മൽഹോത്ര ഇതുസംബന്ധിച്ച ആശങ്കകൾ പങ്കുവച്ചത്. അസാധാരണമായ അനിശ്ചിതത്വങ്ങൾക്ക് നടുവിലൂടെയാണ് രാജ്യാന്തര സാമ്പത്തികരംഗം നീങ്ങുന്നത്. ബഹളമയവും അനിശ്ചിതവുമായ ഈ പരിതസ്ഥിതിയിൽ നിന്ന് കൃത്യമായ ‘സിഗ്‍നൽ’ സ്വീകരിക്കാനുള്ള പ്രതിസന്ധി നയരൂപീകരണത്തിൽ വെല്ലുവിളിയാണെന്ന് ഗവർണർ പറഞ്ഞു.ഉയർന്ന തീരുവ ഇന്ത്യയുടെ മൊത്തം കയറ്റുമതിയെ ബാധിക്കും. തീരുവയിൽ മറ്റ് രാജ്യങ്ങളുമായുള്ള അന്തരം, യുഎസുമായുള്ള വ്യാപാരക്കരാറിന്റെ ഭാവി അടക്കമുള്ളവയിൽ ഇനിയും അവ്യക്തതകൾ തുടരുന്നു. പ്രത്യാഘാതം അളക്കുന്ന കാര്യത്തിൽ ഇവയെല്ലാം വെല്ലുവിളികളാണ്.നിക്ഷേപങ്ങളെയും ഗാർഹിക ഉപഭോഗത്തെയും തീരുവ യുദ്ധം ബാധിക്കുകയും ഇത് സാമ്പത്തികവളർച്ച കുറയ്ക്കാൻ ഇടയാക്കുകയും ചെയ്യുമെന്ന് ആർബിഐ വിലയിരുത്തി. രാജ്യാന്തര സാമ്പത്തിക ചിത്രം അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്. അനിശ്ചിതത്വം തുടരുന്നെങ്കിലും ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്നും ഗവർണർ പറഞ്ഞു.
Source link