ജയലളിതയെ പ്രകോപിപ്പിച്ചത് ബാഷയുടെ ഭാഷ!

ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയോടുള്ള അഭിപ്രായ വ്യത്യാസത്തിന്റെ കാരണം 3 പതിറ്റാണ്ടിനു ശേഷം തുറന്നു പറഞ്ഞ് നടൻ രജനീകാന്ത്. 1995 ൽ മന്ത്രികൂടിയായിരുന്ന ആർ.എം.വീരപ്പൻ നിർമിച്ച് രജനി നായകനായ സൂപ്പർ ഹിറ്റ് ചിത്രം ബാഷ തിയറ്ററുകളിൽ 100 ദിവസം പൂർത്തിയാക്കിയതിന്റെ ആഘോഷവേദിയിലെ നടന്റെ പ്രസംഗമാണ് ജയലളിതയെ ചൊടിപ്പിച്ചത്. തമിഴ്നാട്ടിൽ ബോംബ് സംസ്കാരം നിലനിൽക്കുന്നുവെന്നു രജനി പ്രസംഗിച്ചു. സംവിധായകൻ മണിരത്‌നത്തിന്റെ വീടിനു നേരെയുണ്ടായ ബോംബേറായിരുന്നു കാരണം. വേദിയിലുണ്ടായിരുന്നിട്ടും എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന വീരപ്പനെ മന്ത്രിസഭയിൽ നിന്നു ജയലളിത പുറത്താക്കി. മന്ത്രി വേദിയിലിരിക്കുമ്പോൾ അങ്ങനെ പ്രസംഗിക്കാൻ പാടില്ലായിരുന്നെന്ന് അന്ന് തനിക്കറിയില്ലായിരുന്നെന്ന് രജനി പറഞ്ഞു. കുറച്ചുനാൾ ഉറക്കം നഷ്ടപ്പെട്ടു. ഇപ്പോഴും ആ വേദനയുണ്ട്. ജയലളിതയോട് ഇക്കാര്യം സംസാരിക്കാൻ ആലോചിച്ചെങ്കിലും വീരപ്പൻ തടഞ്ഞു. വീരപ്പന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് രജനിയുടെ ഏറ്റുപറച്ചിൽ.
Source link