തൊണ്ടിമുതൽ മോഷ്ടാവ് വിഴുങ്ങി; പെട്ടത് എക്സ് റേ പരിശോധനയിൽ, ഒടുവിൽ നിരാഹാരവും പാളി

പാലക്കാട്∙ ക്ഷേത്രോത്സവത്തിനിടെ കുട്ടിയുടെ മാല കവർന്ന മോഷ്ടാവിനെ കയ്യോടെ പിടികൂടി പൊലീസ്. ഏപ്രിൽ 6ന് നടന്ന ആലത്തൂരിന് സമീപം മേലാർകോട് താഴെക്കോട്ടുകാവ് വേലയ്ക്കിടെയാണ് കുട്ടിയുടെ മാല മോഷ്ടിച്ച ശേഷം വിഴുങ്ങിയ പ്രതിയെ നാട്ടുകാർ പിടികൂടിയത്. തമിഴ്നാട് മധുര സ്വദേശി മുത്തപ്പനാണ് (34) മൂന്നര വയസുകാരിയുടെ കഴുത്തിൽ നിന്നും മുക്കാൽ പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷം വിഴുങ്ങിയത്. പൊലീസിൽ ഏൽപ്പിച്ച പ്രതി കുറ്റം നിഷേധിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ച് നടത്തിയ എക്സ് റേ പരിശോധനയിൽ മാല വയറ്റിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആലത്തൂർ പൊലീസ് മാല പുറത്തെടുക്കുന്നതിനായി യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതി ഭക്ഷണം കഴിക്കാൻ തയ്യാറാകാതെ വന്നതോടെ ഇതിന് സാധിച്ചില്ല. തുടർന്ന് രണ്ട് ദിവസത്തിന് ശേഷം പ്രതി ഭക്ഷണം കഴിച്ചതോടെ മാല പുറത്തെത്തുകയായിരുന്നു. അറസ്റ്റിലായ മുത്തപ്പനെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.
Source link