KERALAM

സമുദായ നേതാക്കൾ പറയുന്നത് സമുദായത്തിന് വേണ്ടി: ജോർജ് കുര്യൻ

കോഴിക്കോട്: സമുദായ നേതാക്കൾ സംസാരിക്കുന്നത് അവരുടെ സമുദായത്തിന് വേണ്ടിയാണെന്നും അതിൽ എന്തിനാണ് നമ്മൾ അഭിപ്രായം പറയുന്നതെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ മലപ്പുറം പരാമർശത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അങ്ങനെ സംസാരിക്കാൻ പാടില്ലെന്ന് പറയാൻ കഴിയില്ല. മലപ്പുറം നല്ല രാജ്യമെന്ന് പറഞ്ഞത് ആ ജില്ലയുടെ കരുത്താണ്. അതേസമയം, വഖഫ് ഭേദഗതി നിയമത്തിന് കൂടൂതൽ പിന്തുണ ലഭിച്ചു. അടുത്തിടെ കാശ്മീർ സന്ദർശിച്ചിരുന്നു. അവിടത്തെ മുസ്ലീം സമുദായത്തിൽപെട്ടവർ വഖഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പ്രതിപക്ഷം ഉദ്ദേശിച്ചത് പോലെ എതിരഭിപ്രായം ഉണ്ടായില്ല. ആരായാലും എവിടെയായാലും വീട്ടിലെ പ്രസവത്തെ പ്രോത്സഹിപ്പിക്കാൻ പാടില്ലെന്നും സ്ത്രീകൾക്കും അടുത്ത തലമുറയ്ക്കും ദോഷം ചെയ്യുമെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button