LATEST NEWS

‘പദ്ധതിയുടെ പരിപാടികളിലടക്കം നിരന്തരം പങ്കെടുത്തിരുന്നല്ലോ’: പാതിവില തട്ടിപ്പിൽ ആനന്ദകുമാറിന്റെ ജാമ്യ ഹർജി തള്ളി


കൊച്ചി ∙ പാതിവില തട്ടിപ്പു കേസിൽ ഉൾപ്പെട്ട നാഷനൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ.ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യ ഹർജി തള്ളാനുള്ള വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും തട്ടിപ്പു പദ്ധതിയുടെ പരിപാടികളിലടക്കം നിരന്തരം പങ്കെടുത്തിരുന്നല്ലോ എന്ന് വാദത്തിന്റെ വേളയിൽ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചോദിച്ചിരുന്നു. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലായി റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ അനന്തു കൃഷ്ണനും ആനന്ദ കുമാറുമാണ് പ്രധാന പ്രതികൾ.സിഎസ്ആർ ഫണ്ട് ലഭിച്ചില്ല എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് പദ്ധതിയുടെ ഭാഗമായി തുടർന്നതെന്ന് ജാമ്യ ഹർജി പരിഗണിക്കുന്ന വേളയിൽ കോടതി ചോദിച്ചിരുന്നു. പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൽകുന്ന പദ്ധതിക്ക് സിഎസ്ആർ ഫണ്ട് കിട്ടുമെന്ന് ഒന്നാം പ്രതിയായ അനന്തു കൃഷ്ണൻ അറിയിച്ചിരുന്നോ എന്ന് കോടതി ആരാഞ്ഞു. ഫണ്ടു കിട്ടുമെന്നാണ് പറഞ്ഞതെന്നും അതിനാലാണ് പദ്ധതിക്കൊപ്പം നിന്നതെന്നും ആനന്ദ കുമാർ വ്യക്തമാക്കി. എന്നാൽ ഫണ്ട് കിട്ടില്ല എന്നറിഞ്ഞതോടെ പദ്ധതിയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്നും ആനന്ദ കുമാർ വ്യക്തമാക്കി. എന്നാൽ ഇരുചക്ര വാഹനം പാതിവിലയ്ക്ക് നൽകാനുള്ള പദ്ധതിക്ക് ഉൾപ്പെടെ അനുമതി നൽകിക്കൊണ്ട് 2024 ഫെബ്രുവരിയിൽ നാഷണൽ എൻജിഒ കോൺഫെഡറേഷൻ റജിസ്റ്റർ ചെയ്തിരുന്നല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇരുചക്ര വാഹന വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അനന്തു കൃഷ്ണനെ ഏൽപ്പിച്ചു കൊണ്ടുള്ളതായിരുന്നു ഇത്. കോൺഫെഡറേഷന്റെ ചെയർമാൻ ആനന്ദ കുമാറുമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 


Source link

Related Articles

Back to top button