KERALAMLATEST NEWS

പെട്രോളും ഇരട്ടിമധുരവും മണ്ണും വെള്ളവുമൊക്കെ ചേർത്ത് പ്രത്യേക മരുന്ന് നൽകി, നൂറ്റാണ്ട് പഴക്കമുള്ള തേന്മാവിന് ചികിത്സ

തിരുവനന്തപുരം: കരമനയാറിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന നൂറുവർഷം പഴക്കമുള്ള തേൻമാവിന് സുഖചികിത്സ ആരംഭിച്ചു. കരമന റിവർ ബണ്ട് പ്രൊട്ടക്ഷൻ ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ചികിത്സ നൽകുന്നത്. കരമന പാലത്തിനടുത്ത് ആഴാങ്കലിൽ നിർമ്മാണം നടന്നുവരുന്ന നടപ്പാതയിലാണ് തേൻമാവുള്ളത്. പ്രായാധിക്യത്താൽ കേടുപാടുകൾ സംഭവിച്ച മാവിന് പല ഘട്ടങ്ങളിലൂടെയുള്ള ചികിത്സ നൽകുന്നു. കാർഷിക വിദഗ്ദ്ധൻ പ്രൊഫ.വി.വിശ്വേശ്വരന്റെ നേതൃത്വത്തിലാണ് ചികിത്സ.

കരമന ബണ്ട് പ്രൊട്ടക്ഷൻ ആൻഡ് വാക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്വാമിനാഥൻ.പി,സെക്രട്ടറി ഹരിദാസൻ.എൻ,ട്രഷറർ ഹരീഷ് തമ്പി,എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി.റഹിം,പരിസ്ഥിതി പ്രവർത്തക അനിത ശർമ്മ,കെ.ആർ.എസ്.അയ്യർ,ആർ.ബാലചന്ദ്രൻ പിള്ള,എ.വി കണ്ണൻ,വേണുഗോപാൽ എന്നിവരും ചികിത്സയ്ക്ക് നേതൃത്വം നൽകുന്നു.

മരുന്ന്

ഇരട്ടിമധുരം,സോമലത,വേപ്പെണ്ണ,പെട്രോൾ,ശുദ്ധജലം,മണ്ണ് തുടങ്ങിയവ പ്രത്യേകാനുപാതത്തിൽ കലർത്തിയുള്ള മിശ്രിതമാണ് മരുന്നായി പ്രയോഗിച്ചത്. മരുന്നുപയോഗിച്ചുള്ള കുത്തിവയ്പും നൽകുന്നുണ്ട്.


Source link

Related Articles

Back to top button