BUSINESS
വിലയിടിഞ്ഞ് തക്കാളി; വിളവെടുക്കാതെ കർഷകർ

ബെംഗളൂരു∙ തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ കർണാടകയിൽ കർഷകർ വിളവെടുപ്പ് നിർത്തി. മൊത്തവിപണന കേന്ദ്രമായ കോലാർ എംപിഎംസി മാർക്കറ്റിൽ കിലോയ്ക്ക് 2 മുതൽ 13 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. 15 കിലോ തക്കാളിയുടെ ബോക്സിന് 30 രൂപ വരെ ഇടിഞ്ഞു. വിളവെടുക്കുന്നവർക്ക് കൂലി നൽകാൻ പോലും വില ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ബെംഗളൂരുവിലെ ചില്ലറ വിപണിയിൽ ഒരു കിലോ തക്കാളിക്ക് നിലവിൽ 10 മുതൽ 18 രൂപ വരെയാണ്. രണ്ടു വർഷം മുൻപ് കിലോയ്ക്ക് 200 രൂപ വരെ ഉയർന്നിരുന്നു.
Source link