ട്രംപിന്റെ പകരം തീരുവ പ്രാബല്യത്തിൽ; ഇന്ത്യയ്ക്ക് നഷ്ടം അരലക്ഷം കോടി

കൊച്ചി∙ ചൈനയ്ക്കും വിയറ്റ്നാമിനും മറ്റും ഇന്ത്യയെക്കാൾ 20 ശതമാനത്തിലേറെ പകരം തീരുവ ഉള്ളത് അവസരമെന്നു പറയുന്നുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ഉണ്ടാവണമെന്നില്ല. മാന്ദ്യം മൂലം അമേരിക്കയിൽ ഡിമാൻഡ് കുറയുന്നതും മിക്ക ഉൽപന്നങ്ങൾക്കും വേണ്ട അസംസ്കൃത വസ്തുക്കൾ ചൈനയിൽ നിന്നും മറ്റും വരേണ്ടതുമാണ് കാരണം.പാദരക്ഷകൾ ഇന്ത്യയിൽ നിന്നു ധാരാളം കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും അതിനു വേണ്ട സിന്തറ്റിക് ലെതറും മറ്റ് അസംസ്കൃത വസ്തുക്കളും ചൈനയിൽ നിന്നാണു വരുന്നത്. ഇവയ്ക്ക് ഇന്ത്യയുടെ ആന്റി ഡംപിങ് തീരുവയുമുണ്ട്. കേരളത്തിൽ നിന്ന് ഡസനോളം ചെരിപ്പു കയറ്റുമതിക്കാർ ഉണ്ടെങ്കിലും അമേരിക്കയിലേക്കല്ല, ഗൾഫിലേക്കും ആഫ്രിക്കയിലേക്കും മറ്റുമാണു കയറ്റുമതി.ഇതേ പ്രശ്നം മറ്റ് ഉൽപന്നങ്ങൾക്കുമുണ്ട്. സുഗന്ധ സത്തുകൾക്ക് അമേരിക്ക കേരളത്തെയും ചൈനയെയുമാണ് ആശ്രയിക്കുന്നത്. ചൈനയ്ക്ക് 54% പകരം തീരുവ ഉള്ളതിനാൽ 26% മാത്രമുള്ള ഇന്ത്യൻ സുഗന്ധ സത്തുകളുടെ കയറ്റുമതി കൂടേണ്ടതാണ്. പക്ഷേ, യുഎസിലെ മാന്ദ്യം ഡിമാൻഡിൽ ഇടിവുണ്ടാക്കുകയാണെങ്കിൽ ഈ നേട്ടം ഉണ്ടാവണമെന്നില്ല. തേയില–കാപ്പി കയറ്റുമതിക്കും ഇതേ പ്രശ്നം ബാധകമാണ്. സുഗന്ധദ്രവ്യങ്ങളിൽ 13.5% ഇടിവും സമുദ്രോൽപന്നങ്ങളിൽ 20% ഇടിവും പ്രതീക്ഷിക്കപ്പെടുന്നു.
Source link