നിലപാട് വീണ്ടും അക്കമൊഡേറ്റിറ്റീവ്, മോണിറ്ററി പോളിസി ഇത്തവണയും വികസനത്തോടൊപ്പം

പ്രവചനാതീതമായ രാജ്യാന്തര രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിൽ രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളുമായി വേണം റിസർവ് ബാങ്കും മോനിറ്ററി പോളിസിയും ചേർന്ന് നിൽക്കേണ്ടത് എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് ഇന്ന് മോണിറ്ററി പോളിസി കമ്മിറ്റി ഒന്നടങ്കം റിപോ നിരക്ക് 25 ബേസിസ് പോയിന്റ് കുറിച്ചിരിക്കുകയാണ്. പുതിയ ഗവർണർ ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം ഫെബ്രുവരിയിൽ ആണ് നീണ്ട കാലത്തിനു ശേഷം നിരക്ക് 25 ബേസിസ് കുറച്ചത്. അന്ന് രാജ്യത്തിനകത്ത് നിലനിന്നിരുന്ന സാഹചര്യങ്ങൾ പോളിസി നിരക്ക് കുറക്കുവാൻ പൂർണമായും അനുകൂലമായിരുന്നില്ല എങ്കിലും വികസനത്തിനും ആഭ്യന്തര വളർച്ചക്കും ഊന്നൽ നൽകി കൊണ്ട് തന്നെയാണ് ആ തീരുമാനം ഉണ്ടായത്. കേന്ദ്ര സർക്കാരും അത്തരമൊരു തീരുമാനം പ്രതീക്ഷിച്ചിരുന്നു. തുടർന്നുള്ള രണ്ടു മാസങ്ങളിൽ വിലക്കയറ്റം താഴേക്ക് വരുന്നതാണ് കണ്ടത്. ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിലും വിലക്കയറ്റ നിരക്ക് മെച്ചപ്പെട്ടു. ഇത് വിലക്കയറ്റ നിയന്ത്രണത്തിന്റെ കാര്യത്തിൽ റിസർവ് ബാങ്കിന് ആത്മവിശ്വാസം നൽകി. സമ്പദ് വ്യവസ്ഥയിലെ പണലഭ്യത വർധിപ്പിക്കുവാൻ നിരക്ക് കുറച്ചതു കൂടാതെ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ വഴിയും കേന്ദ്ര ബാങ്ക് തുടർച്ചയായി ഇടപെട്ടു. വായ്പകളുടെ പലിശ കുറക്കുവാനും കൂടുതൽ വായ്പകൾ വികസന പദ്ധതികൾക്ക് എത്തിക്കുവാനും ഈ തീരുമാനങ്ങൾക്ക് കഴിഞ്ഞു.
Source link