LATEST NEWS
‘നന്ദി മോദി – ബഹുജനകൂട്ടായ്മ’ ഏപ്രിൽ 15ന് മുനമ്പത്ത്: കേന്ദ്രമന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്യും

കൊച്ചി ∙ വഖഫ് നിയമ ഭേദഗതി ബിൽ നിയമമാക്കിയതിന്റെ നന്ദി സൂചകമായി മുനമ്പത്തു നടത്തുന്ന ‘നന്ദി മോദി – ബഹുജനകൂട്ടായ്മ’ ഏപ്രിൽ 15ന് കേന്ദ്ര ന്യൂനപക്ഷ – പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി. മുനമ്പത്തുൾപ്പടെയുള്ള ആയിര കണക്കിന് പേരെ സുരക്ഷിതമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി പ്രകടിപ്പിച്ചു കൊണ്ടാണ് എൻഡിഎയുടെ നേതൃത്വത്തിൽ ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് കെ.എസ്. ഷൈജു അറിയിച്ചു. ഏപ്രിൽ 15ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയിലേക്ക് ജാതി – മത – രാഷ്ട്രീയത്തിന് അതീതമായി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മയിൽ എൻഡിഎ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നും കെ.എസ്.ഷൈജു പറഞ്ഞു.
Source link