‘എനിക്കും ഭാസിക്കും നല്ല സമയം, ചിലർ കഞ്ചാവടിച്ചതുപോലെ അഭിനയിക്കുന്നത് ‘ആ ഊ ഊ’ എന്നൊക്കെ കാണിച്ച്’

അഭിനയിക്കുന്ന കഥാപാത്രത്തോട് നീതിപുലർത്തണമെങ്കിൽ പലതും പരിശീലിക്കേണ്ടി വരുമെന്ന് നടൻ ഷൈൻ ടോം ചാക്കോ. പരിശീലിക്കുന്നത് ചിലപ്പോൾ ശീലവും ദുഃശീലവും ആയേക്കാം. പണ്ട് ചില സിനിമകളിൽ കഞ്ചാവ് അടിച്ചിട്ടുള്ള സീനുകളിൽ എന്തോക്കെയോ കാണിച്ച് തലകുത്തി മറിയുന്നത് കണ്ടിട്ടുണ്ടെന്നും കഞ്ചാവ് അടിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന റിയാക്‌ഷൻ എന്താണെന്ന് ശരിക്കും അറിയണമെങ്കിൽ അത് ഉപയോഗിച്ച് നോക്കിയാൽ മാത്രമേ പറ്റൂ എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. മിസ്റ്റർ മിസ്സ് കിഡ്സ് കേരള ഗ്രാൻഡ് ഐക്കൺ വേദിയില്‍ സംസാരിക്കുകയായിരുന്നു താരം. ഷൈൻ സംസാരിച്ചത് ഇങ്ങനെ:‘‘ഞാനും ഭാസിയും വളരെ നല്ല പേരോട് കൂടി കടന്നുപോകുന്ന സമയങ്ങളാണ്. സമൂഹത്തിൽ ഞങ്ങൾ വളരെ നല്ല പേര് നേടി. എളുപ്പത്തിൽ പറയാൻ പറ്റുന്ന പേരുകൾ ആയതുകൊണ്ട് ആയിരിക്കാം ചിലപ്പോൾ. പെട്ടെന്ന് ആളുകൾക്ക് ബോധ്യമാവുമല്ലോ. എന്ത് പ്രശ്നം ഉണ്ടായാലും, ഉദാഹരണത്തിന് ലോക മഹായുദ്ധം ഉണ്ടായതും, ആദവും ഹവ്വയും തമ്മിൽ പ്രശ്നം ഉണ്ടായതും മുതൽ എല്ലാം സിനിമ കണ്ടിട്ടാണ് എന്നാണ് പറയുന്നത്. എന്തായാലും ആളുകൾക്ക് കുറ്റം പറയാൻ കുറച്ച് പേര് ഉണ്ടല്ലോ. ഞങ്ങളെ എല്ലാവരും സ്നേഹിക്കുന്നുണ്ട് അതുകൊണ്ടായിരിക്കും ചിലപ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്. ഞങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ എങ്ങനെ ആയിരിക്കും.
Source link