INDIALATEST NEWS

‘ജനനായകനി’ലൂടെ ശക്തി തെളിയിക്കാൻ വിജയ്, ‘പരാശക്തി’യിലൂടെ നായകനാവാൻ ഉദയനിധി; തമിഴകത്ത് പൊങ്കലിന് പൊളിറ്റിക്കൽ ‘ക്ലാഷ് റിലീസ്’


ചെന്നൈ∙ 2026 നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ അരയും തലയും മുറുക്കുകയാണ് തമിഴ്നാട്ടിലെ മുന്നണികൾ. അധികാരം നിലനിർത്താൻ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗസീവ് അലയൻസ് വമ്പൻ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ നടത്തും. 2026ലെ പൊങ്കൽ തമിഴ്നാട്ടിലെ വിവിധ മുന്നണികൾക്ക് ഇക്കുറി നിർണായകമാകുക രാഷ്ട്രീയം പറയുന്ന സിനിമകളുടെ റിലീസിലൂടെയായിരിക്കും. 2026 പൊങ്കൽ റിലീസിന് ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തവരുന്നത്. ‘ദളപതി’ വിജയ് അവസാനമായി നായകനാകുന്ന ‘ജനനായകൻ’, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ റെ‍ഡ് ജയന്റ്സ് വിതരണം ചെയ്യുന്ന ശിവകാർത്തികേയൻ നായകനാകുന്ന ‘പരാശക്തി’ എന്നീ ചിത്രങ്ങളാണ് 2026 പൊങ്കൽ ക്ലാഷ് റിലീസുകൾ. രാഷ്ട്രീയം കൃത്യമായി പ്രതിപാദിക്കുന്ന ഈ രണ്ടു സിനിമകളും 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഗ് സ്ക്രീനിൽ ശക്തി തെളിയിക്കും.‘ദളപതി 69’ – ജനനായകന്റെ രാഷ്ട്രീയംകഴിഞ്ഞ വർഷം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അഭിനയ ജീവിതം അവസാനിപ്പിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചത്. 2026 നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് താരം കരുനീക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് ‘ദളപതി 69’ എന്നു പേരിട്ടുവിളിച്ചിരുന്ന ‘ജനനായകൻ’ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാനത്തേതാകുമെന്ന് ഉറപ്പായത്. ജനനായകന്റെ കഥയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ രഹസ്യമാണെങ്കിലും ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും സിനിമയെന്നാണ് ലഭിക്കുന്ന സൂചനകൾ.‌വിജയ്‌യുടെ അവസാന സിനിമയെന്ന നിലയ്ക്ക് യഥാർഥ തമിഴക രാഷ്ട്രീയ വിഷയങ്ങളുമായി ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിന് ബന്ധമുണ്ടാകാമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണവേദിയായി ‘ജനനായകൻ’ മാറുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നു. തന്റെ പ്രസംഗങ്ങളിലൂടെ ഡിഎംകെ സർക്കാരിനെയും സ്റ്റാലിൻ കുടുംബത്തെയും നേരിട്ടു വിമർശിക്കുന്ന വിജയ് ‘ജനനായകൻ’ വഴി ജനങ്ങളോട് സംസാരിക്കാൻ മറ്റൊരു വേദി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.


Source link

Related Articles

Back to top button