KERALAM
പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ സയൻസ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 565/2022) തസ്തികയിലേക്ക് 10 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വകുപ്പുതല പുന:പരീക്ഷ
2025 മാർച്ച് 29 ന് നടത്തിയ ഫസ്റ്റ് ഗ്രേഡ് സർവ്വേയർ പാർട്ട് എ (പേപ്പർ 2) വകുപ്പുതല പരീക്ഷയുടെ പുന:പരീക്ഷ 21 ന് രാവിലെ 9 ന് പി.എസ്.സി.യുടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓൺലൈൻ സെന്ററുകളിൽ നടത്തും . അപേക്ഷാർത്ഥികൾ തങ്ങളുടെ കൈവശമുള്ള അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷ എഴുതിയ കേന്ദ്രത്തിൽ ഹാജരാകണം .
Source link