KERALAM

“വ്രതമെടുക്കുന്ന മാസം മലപ്പുറത്ത് ഒരു തുള്ളി വെള്ളം ലഭിക്കില്ല, എന്തൊരു ഫാസിസ്റ്റ് സമീപനമാണിത്”; വിദ്വേഷ പരാമർശവുമായി കെ സുരേന്ദ്രൻ

ന്യൂഡൽഹി: വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ലെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാമനാട്ടുകര മുതൽ തൃശൂർ ജില്ലയുടെ അതിർത്തിവരെ ഒരു തുള്ളി വെള്ളം ആർക്കും കിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.


നിർബന്ധിച്ചാണ് കടയടപ്പിക്കുന്നതെന്ന് ചോദിച്ചാൽ ആരും നിർബന്ധിക്കുന്നതായി കണ്ടിട്ടില്ല. പക്ഷേ കടകളൊന്നും തുറക്കുന്നില്ല. അത് ശരിയായ സമീപനമല്ല. പുരോഗമന പാർട്ടികൾ ഇതിനെതിരെ രംഗത്തുവരണമെന്നും സുരേന്ദ്രൻ പറഞ്ഞു.

‘ശബരിമല വ്രതം നോക്കുന്ന കാലത്ത് കടകളിലൊന്നും നിർബന്ധപൂർവം വെജിറ്റേറിയൻ കച്ചവടമേ നടത്താൻ പാടുള്ളൂവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയിൽ ഒരുമാസം ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ല. എന്തൊരു ഫാസിസ്റ്റ് സമീപനമാണിത്. നാം വ്രതമെടുക്കുന്നു, നമ്മൾ കുടിക്കുന്നില്ല.

പക്ഷേ ഒരു മാസം മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ ചില സ്ഥലങ്ങളിലും ഒരു മാസം ഒരു തുള്ളി വെള്ളം ലഭിക്കില്ല. ഞാൻ എന്റെ അനുഭവം പറയുകയാണ്. നിങ്ങൾ ഒരു പുരോഗമന പാർട്ടിക്കാരും അതിനെക്കുറിച്ച് പറയുന്നില്ല. മലപ്പുറം ജില്ലയിൽ വാക്സിൻ എടുക്കുന്നില്ല. വാകിസിനേഷനെതിരെ വലിയ രീതിയിലുള്ള പ്രചരണം നടക്കുന്നുണ്ട്. ഇവിടെ അതൊരു ചർച്ചാവിഷയമേ ആകുന്നില്ല.

ഒരു വീട്ടിൽ ഒരു സ്ത്രീ അഞ്ച് പ്രസവം നടത്തി. ഞങ്ങൾ ആദ്യം കരുതി അത് അവരുടെ അറിവില്ലായ്മയാണെന്ന്. മലപ്പുറത്തൊക്കെ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകരുത്, വാക്സിനേഷൻ പാടില്ലെന്നൊക്കെ പറയുന്ന ആൾക്കാർ അതിനുപിന്നിലുണ്ട്. ഇതൊക്കെ കാണിക്കുന്നത് എന്താണ്? നിഗൂഢ രീതിയിൽ വലിയ പ്രവർത്തനം അവിടെ നടക്കുന്നുണ്ട്. മുസ്ലീം ലീഗിന്റെ അപ്രമാദിത്യം ചോദ്യം ചെയ്യാൻ ആരും തയ്യാറാകാത്തതുകൊണ്ട് ഇതൊന്നും പുറത്തുവരുന്നില്ലെന്നേയുള്ളൂ.’- അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button