KERALAMLATEST NEWS

മീനമാസ ചതയം: ശിവഗിരിയിൽ ഭക്തജനത്തിരക്ക്

ശിവഗിരി : മീനമാസ ചതയ ദിനമായ ഇന്നലെ ശിവഗിരിയിൽ വൻതോതിൽ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. വടക്കൻ ജില്ലകളിൽ നിന്നുൾപ്പെടെ പ്രത്യേക വാഹനങ്ങളിലും ട്രെയിൻ മാർഗവും പുലർച്ചെ മുതൽ ഭക്തരെത്തിക്കൊണ്ടിരുന്നു.

ശാരദാ മഠത്തിലും വൈദിക മഠത്തിലും റിക്ഷാമണ്ഡപത്തിലും ബോധാനന്ദ സ്വാമി സമാധി പീഠത്തിലും ദർശനവും പ്രാർത്ഥനയും നിർവഹിച്ച് ഗുരുദേവ ഭക്തർ മഹാസമാധി സന്നിധിയിൽ പ്രദിക്ഷണം ചെയ്തു പ്രാർത്ഥിച്ചു. ഗുരുപൂജ പ്രസാദവും സ്വീകരിച്ചായിരുന്നു മടക്കം.. തലേന്ന് എത്തി അതിഥി മന്ദിരത്തിൽ കുടുംബത്തോടൊപ്പം താമസിച്ച് വഴിപാടുകൾ നടത്തുന്നതിനും ഒട്ടേറെ പേരെത്തുന്നുണ്ട്. ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജ മാസ ചതയ ദിനങ്ങളിൽ നടത്താൻ ഭക്തർ മുൻകൂട്ടി ബുക്ക് ചെയ്യുക പതിവാണ്. മഹാഗുരുപൂജ വിവരത്തിന് ഫോൺ: 9447551499


Source link

Related Articles

Back to top button