41 ലക്ഷം തിരിച്ചടക്കാനായില്ല; വീട് ജപ്തി ചെയ്തതിനു പിന്നാലെ വയോധിക മരിച്ചു

മലപ്പുറം∙ പൊന്നാനി പാലപ്പെട്ടിയിൽ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വീട്ടമ്മ മരിച്ചു. പൊന്നാനി പാലപ്പെട്ടി പുതിയിരുത്തി ഇടശ്ശേരി മാമി ഉമ്മ (82) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് മാമിയെ മരിച്ച നിലയിൽ കണ്ടത്. പാലപ്പെട്ടി എസ്ബിഐ ബാങ്കാണ് വായ്പ തുക തിരിച്ചടക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച വീട് ജപ്തി ചെയ്തത്. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മാമിയുടെ മകൻ അലിമോൻ 2020ലാണ് എസ്ബിഐയുടെ പാലപ്പെട്ടി ബ്രാഞ്ചിൽനിന്ന് സ്ഥലത്തിന്റെ ആധാരം ഈട് നൽകി 25 ലക്ഷം രൂപ വായ്പ എടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ പലിശ കുമിഞ്ഞുകൂടി, തിരിച്ചടയ്ക്കേണ്ട തുക 41 ലക്ഷം രൂപയായി. വായ്പയെടുത്ത മകന്‍ അലിമോനെ നാലു വര്‍ഷമായി വിദേശത്ത് കാണാതായിട്ട്. 41 ലക്ഷം രൂപ തിരികെ അടക്കാനാവാതെ വന്നതോടെയാണ് വീട് ജപ്തി ചെയ്തത്. വൈകീട്ട് പൊലീസിന്റെയും കോടതി ജീവനക്കാരുടെയും ഒപ്പമെത്തിയ ബാങ്ക് ജീവനക്കാർ ജപ്തിയുടെ ഭാഗമായി മാമിയെ വീട്ടിൽനിന്നിറക്കി മകന്റെ വീട്ടിലേക്കു മാറ്റുകയായിരുന്നു.
Source link