BUSINESS
എങ്ങനെ സ്റ്റാർട്ടപ് കമ്പനിയെ ബ്രാൻഡ് ചെയ്യണം? സഹായവുമായി മലയാളിയുടെ ബ്ലൂം ബോക്സ്

കൊച്ചി∙ എങ്ങനെ സ്റ്റാർട്ടപ് കമ്പനിയെ ബ്രാൻഡ് ചെയ്യണം, വിപണനം നടത്തണം, ഫണ്ടിങ്ങിന് ശ്രമിക്കണം എന്നറിയാതെ നിൽക്കുകയാണോ യുവസംരംഭകർ? ബെംഗളൂരുവിലെ മലയാളി ബ്രാൻഡിങ് കമ്പനിയായ ബ്ലൂം ബോക്സ് സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേകമായി വിദഗ്ധോപദേശം നൽകും.ബ്ലൂംബോക്സ് ബ്രാൻഡ് എൻജിനീയേഴ്സ് വൻകിട കമ്പനികൾക്ക് കഴിഞ്ഞ 20 വർഷമായി ഇന്ത്യയിലും യുഎഇയിലും ബ്രാൻഡിങ് വിദഗ്ധോപദേശം നൽകുന്നുണ്ട്. ചെറിയ സ്റ്റാർട്ടപ്പുകൾക്കായുള്ള സേവനം ആരംഭിച്ചത് അടുത്തിടെയാണ്. തുടക്കക്കാരായ കമ്പനി സ്ഥാപകർക്ക് പ്രതിഫലം നൽകാൻ പണം ഇല്ലെങ്കിലും സാരമില്ല, പകരം ഓഹരികൾ സ്വീകരിക്കുന്ന മോഡലുണ്ടെന്ന് ചീഫ് ബ്രാൻഡ് ആർക്കിടെക്ട് ലായിക് അലി അറിയിച്ചു. സൗജന്യമായി ആദ്യ ഘട്ട വിദഗ്ധോപദേശം നൽകിയ ശേഷമാണ് മറ്റ് ബ്രാൻഡിങ് സപ്പോർട്ട് മോഡലുകളിലേക്കു കടക്കുക. ഫണ്ടിങ് ലഭിക്കാനും സഹായിക്കും.
Source link