ASTROLOGY
പൂരം ഗണപതി ഏപ്രിൽ 10 ന്; സർവവിഘ്‌നങ്ങൾ അകലാൻ ഈ അനുഷ്ഠാനം

വിഘ്‌നനിവാരണനായ ഗണപതി ഭഗവാന് ചിങ്ങമാസത്തിലെ വിനായക ചതുർഥിയും തുലാമാസത്തിലെ തിരുവോണവും എല്ലാ മാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ചയും പോലെ പ്രധാനമാണ് മീന മാസത്തിലെ പൂരം. ഏത് കാര്യവും വിഘ്നം കൂടാതെ മംഗളകരമായി തീരുന്നതിനായി വിഘ്നേശ്വരനെ ഭക്തിയോടുകൂടി ആരാധിച്ച് പ്രസാദിപ്പിക്കേണ്ടതാണെന്ന് പറയപ്പെടുന്നു. ഈ വർഷം മീനമാസത്തിലെ പൂരം ഏപ്രിൽ 10 വ്യാഴാഴ്ച വരുന്നു. അന്നു ഭഗവാനെ ഉണ്ണി ഗണപതിയായി സങ്കൽപിച്ചു വേണം പൂജയും വഴിപാടുകളും സമർപ്പിക്കേണ്ടത്. ഭഗവാന് കറുകമാല സമർപ്പിക്കുന്നതു തടസ്സങ്ങൾ നീങ്ങുന്നതിനും മുക്കുറ്റിമാല സമർപ്പിക്കുന്നതു ദാമ്പത്യഭദ്രതയ്ക്കും ഉത്തമം. നിവേദ്യമായി മോദകവും ഉണ്ണിയപ്പവും സമർപ്പിക്കുന്നത് ശ്രേഷ്ഠം. മറ്റൊരു വഴിപാടാണു നാളികേരമുടയ്ക്കൽ. രാവിലെ കുളിച്ചു ശുദ്ധിയായി ഗായത്രീമന്ത്ര ജപത്തോടൊപ്പം ഗണേശഗായത്രി ജപിക്കാം
Source link