CINEMA

ആവണിയുടെ സ്കൂൾ ജീവിതം കഴിഞ്ഞു; വിഡിയോയുമായി മധു വാരിയർ; സ്നേഹം നൽകി മഞ്ജുവും


മകൾ ആവണിയുടെ മനോഹരമായ വിഡിയോ പങ്കുവച്ച് മധു വാരിയർ. ആവണി ആദ്യമായി സ്കൂളിൽ പോകുമ്പോഴുള്ള ചെറുപ്പത്തിലെ വിഡിയോയും ഇപ്പോഴുള്ള സ്കൂൾ കാലഘട്ടത്തിലെ അവസാന വിഡിയോയുമാണ് മധു വാരിയർ പങ്കുവച്ചത്.‘‘അവള്‍ ആദ്യമായി സ്‌കൂളില്‍ പോയത് ഇന്നലെയാണെന്ന പോലെ തോന്നുന്നു. കണ്ണടച്ച് തുറക്കും മുന്‍പ് സ്‌കൂള്‍ ജീവിതം കഴിഞ്ഞു, കാലം എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്.’’–വിഡിയോ പങ്കുവച്ച് മധു വാരിയർ കുറിച്ചു.മഞ്ജു വാരിരായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം സ്‌നേഹം അറിയിച്ചത്. ആവണിക്കൊപ്പമുള്ള സന്തോഷനിമിഷങ്ങള്‍ നേരത്തെ മഞ്ജുവും പങ്കിട്ടിരുന്നു. അമ്മയ്ക്കും നാത്തൂനും ആവണിക്കുമൊപ്പമുള്ള മഞ്ജുവിന്റെ ഫോട്ടോ മുന്‍പ് വൈറലായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ആവണിക്ക് അരികിലേക്ക് മഞ്ജു എത്താറുണ്ട്.


Source link

Related Articles

Back to top button