BUSINESS

ആ മോഹം വാങ്ങിവച്ചോ എന്ന് വൈറ്റ്ഹൗസ്; പകരച്ചുങ്കം പിൻവലിക്കുമെന്നത് വ്യാജസന്ദേശം, ചൈനയ്ക്ക് ട്രംപിന്റെ ഭീഷണി


വാഷിങ്‌ടൻ ∙ ചൈനയ്ക്കുമേൽ 50 % വരെ തീരുവ ഏർപ്പെടുത്തുമെന്നു യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. കഴിഞ്ഞയാഴ്ച ട്രംപ് പ്രഖ്യാപിച്ച തീരുവകൾക്കെതിരെ ചൈന പ്രതികാരനടപടികൾ എടുത്തതിനു പിന്നാലെയാണ് ഈ താക്കീത്.പ്രഖ്യാപിച്ച പകരംതീരുവ 90 ദിവസത്തേക്കു മരവിപ്പിക്കുമെന്ന പ്രചാരണം വ്യാജമാണെന്നും അത്തരമൊരു നടപടിയില്ലെന്നും വൈറ്റ്ഹൗസ് അധികൃതർ അറിയിച്ചു. തീരുവക്കാര്യത്തിൽ ഡോണൾഡ് ട്രംപുമായി ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺഡെയർ ലെയൻ അറിയിച്ചു. ധാരണയായില്ലെങ്കിൽ പ്രതികരിക്കാനാണു യൂറോപ്യൻ യൂണിയന്റെയും തീരുമാനം. യുഎസ് വിപണികളിലെ ഇടിവ് ലോകവിപണികളെ ബാധിക്കുമ്പോഴും കൂസലില്ലാതെ മുന്നോട്ടു പോകുകയാണു ട്രംപ്. 


Source link

Related Articles

Back to top button