CINEMA
തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ ഹരിയുടെ പുതിയ സിനിമയിൽ പ്രശാന്ത് നായകൻ

സ്വാമി, സിങ്കം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകൻ ഹരിയുടെ പുതിയ ചിത്രത്തിൽ പ്രശാന്ത് നായകനാകുന്നു. ചെന്നൈ ജോയ് ആലുക്കാസ് ജ്വല്ലറി ഷോറൂമിൽ വച്ചു നടന്ന പ്രശാന്തിന്റെ ജന്മദിനാഘോഷത്തിൽ വച്ചായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനംനായകനായുള്ള പ്രശാന്തിന്റെ തിരിച്ചുവരവാകും ഈ സിനിമയെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒരു കാലത്തു തമിഴ് സിനിമയിൽ ഉയർന്ന താരമൂല്യം ഉള്ള നടൻ ആയിരുന്നു പ്രശാന്ത്. തിരുടാ തിരുടാ, ജീൻസ്, വിന്നർ തുടങ്ങിയ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ നായകൻ ആയ പ്രശാന്ത് സമീപകാലത്തു വിജയ് നായകൻ ആയ ‘ഗോട്ട്’ സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് ആണ് നടത്തിയത്.ചെന്നൈയിൽ നടന്ന പ്രശാന്തിന്റെ ജന്മദിനആഘോഷത്തിൽ പിതാവും നടനുമായ ത്യാഗരാജൻ, സംവിധായകൻ ഹരി, ജോയ് ആലുക്കാസ് ഡിജിഎം അനീഷ് വർഗീസ്,രാജേഷ് കൃഷ്ണൻ തുടങ്ങി നിരവധി ആരാധകരും പങ്കെടുത്തു.
Source link