Wealth Checckup ഇന്‍കംടാക്‌സ് നോട്ടീസിനെ ഭയക്കേണ്ട, പക്ഷെ ജാഗ്രത വേണം

എംപുരാന്‍ വിവാദത്തെ തുടര്‍ന്നാണോ അല്ലയോ എന്നറിയില്ല അതിന്റെ സംവിധായകനും നിര്‍മാതാവിനും ഇന്‍കംടാക്‌സ് വകുപ്പിന്റെ നോട്ടീസ് ലഭിച്ചതായി വാര്‍ത്തകള്‍ കണ്ടു. ഇനി എംപുരാന്‍ കണ്ടവര്‍ക്കും നോട്ടീസ് ലഭിക്കുമോ എന്ന് പലരും ട്രോളുന്നതും കണ്ടു. സിനിമ കണ്ടാലും ഇല്ലെങ്കിലും ഇടത്തരക്കാരായ ശമ്പളവരുമാനക്കാര്‍ അറിയുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ട ഒരു പ്രധാന കാര്യം ആദായ നികുതി കൃത്യമായി അടയ്ക്കുകയും ഇന്‍കംടാക്‌സ് റിട്ടേണ്‍ സമയബന്ധിതമായി സമര്‍പ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഇത്തരം നോട്ടീസുകള്‍ ഇന്‍കംടാക്‌സ് വകുപ്പില്‍ നിന്നുവരും എന്നതാണ്.എന്നാല്‍ ഇത്തരം നേട്ടീസ് ലഭിച്ചെന്നുകരുതി ഭയക്കേണ്ട കാര്യമില്ല. മറ്റു വകുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി വളരെ സൗഹാര്‍ദപൂര്‍വ്വം നികുതിദായകരോട് ഇടപെടുന്ന വകുപ്പാണ് ഇന്‍കംടാക്‌സ്. ആളുകളെ നികുതി നല്‍കാന്‍ പ്രോല്‍സാഹിപ്പിക്കുകയും അതിനായി നടപടിക്രമങ്ങള്‍ അനുദിനം ലളിതമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വകുപ്പുമാണിത്. നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കാര്യം പരിഹരിക്കാന്‍ ആവശ്യത്തിന് സമയവും സാവകാശവും വകുപ്പ് നല്‍കും.ഇനി തെറ്റായാണ് നോട്ടീസ് ലഭിച്ചതെങ്കില്‍ അക്കാര്യവും ഇന്‍കംടാക്‌സ് വകുപ്പിനെ ബോധ്യപ്പെടുത്താവുന്നതാണ്. അധികമായി നികുതി ഈടാക്കിയാല്‍ അത് തിരികെ തരുന്നതുവരെ നമുക്ക് ആ തുകയ്ക്ക് പലിശ തരുന്ന വകുപ്പാണ് ഇത്. അതുകൊണ്ട് ഇന്‍കംടാക്‌സ് നോട്ടീസിനെ ഭയക്കേണ്ട. പേടിയല്ല, ജാഗ്രതയാണ് വേണ്ടത്.
Source link