‘മഞ്ഞുമ്മൽ പിള്ളേരും’ തോറ്റു മലയാളത്തിന്റെ ബോക്സ്ഓഫിസ് തമ്പുരാനോട്

മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരിൽ മുൻപന്തിയിൽ മോഹൻലാൽ ഉണ്ടാകുമെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ഇന്ത്യയിലെ മികച്ച നടന്‍മാരുടെ പട്ടികയെടുത്താലും ആദ്യത്തെ അഞ്ചു പേരില്‍ ഒരാള്‍ അദ്ദേഹമായിരിക്കും. എന്നാല്‍ ഫിലിം ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് ഒരാളുടെ അഭിനയചാതുര്യത്തോളം തന്നെ പ്രധാനമാണ് അയാള്‍ കൊണ്ടു വരുന്ന ബിസിനസ്സും. കമലഹാസന്‍ എന്ന അഭിനയകുലപതിയെ മറികടന്ന് രജനികാന്ത് എന്ന സ്‌റ്റൈലിഷ് ആക്ടര്‍ കൊണ്ടു വന്ന ബിസിനസ് വിജയങ്ങളാണ് അദ്ദേഹത്തെ നമ്പര്‍ വണ്‍ ആക്കി മാറ്റിയത്. സൂര്യയും വിക്രമും നോക്കിനില്‍ക്കെ വിജയ് തമിഴില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായി മാറി. അഭിനയശേഷിയില്‍ വിജയ് സമകാലികരിൽ പലരുടെയും പിന്നിലാണെന്ന് നിരീക്ഷകർ പറയുമ്പോഴാണ് ഇതെന്ന് ഒാർക്കണം. ഇന്ത്യയിലെ എല്ലാ ഭാഷാ സിനിമകളിലും ഈ വൈരുധ്യം കാണാം. അസാധ്യ നടന്‍മാര്‍ എന്ന് വിശേഷിപ്പിക്കാനാവാത്ത ചിരഞ്ജിവിയും അല്ലു അര്‍ജുനും കാലാകാലങ്ങളില്‍ തെലുങ്ക് സിനിമയെ അടക്കി ഭരിച്ചു. ബോളിവുഡിലെ ഖാന്‍മാരില്‍ അഭിനയത്തികവ് കൊണ്ട് ഏറെ മുന്നിട്ട് നില്‍ക്കുന്ന ആമിര്‍ഖാനെ മറികടന്ന് എക്കാലരും താരമൂല്യം നിലനിര്‍ത്തിയ നടനാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ ഒരേ സമയം അപാര അഭിനേതാവും ഒപ്പം ഉയര്‍ന്ന സ്റ്റാര്‍ഡവും നിലനിര്‍ത്താന്‍ കഴിയുക എന്ന അപൂര്‍വത മോഹന്‍ലാലിന് മാത്രം അവകാശപ്പെട്ടതാണ്. ഇത് എന്ത്‌കൊണ്ട് സംഭവിക്കുന്നു എന്നതിന് പ്രത്യക്ഷമായി പറയാവുന്ന ഒരു കാരണം എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ കയ്യിലെടുക്കാന്‍ പറ്റുന്ന ചില നമ്പറുകള്‍ ലാലിന്റെ കൈവശമുണ്ട് എന്നത് തന്നെയാണ്. ഹ്യൂമറിലും ആക്ഷനിലും സെന്റിമെന്റസിലുമെല്ലാമുണ്ട് ഈ ലാല്‍ ടച്ച്.പതിറ്റാണ്ടുകളായി വൈവിധ്യപൂര്‍ണ്ണമായ കഥാപാത്രങ്ങളിലുടെ അദ്ദേഹം ക്രമേണ വളര്‍ത്തിയെടുത്തതാണ് ഈ ജനപ്രീതി. തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്ന് വിഭാവനം ചെയ്യുന്ന കഥാപാത്രത്തെ നടന് തനത് ശൈലിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയും. പല വലിയ നടന്‍മാരും ഇത് ചെയ്യാറുമുണ്ട്. എന്നാല്‍ ലാല്‍ അതില്‍ കൊണ്ടു വരുന്ന ഒരു തരം വാല്യൂ അഡീഷനുണ്ട്. അത് മറ്റാര്‍ക്കും കഴിയാത്ത വിധം മൗലികവും സവിശേഷവും കാണികളെ സംബന്ധിച്ച് ആകര്‍ഷണീയവുമാണ്. ഇതിനെ ആലങ്കാരികമായി ചിലര്‍ ലാല്‍ മാജിക്ക് എന്നൊക്കെ വിശേഷിപ്പിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ കാലാകാലങ്ങളായി ഇടയ്‌ക്കൊക്കെ ചില സിനിമകള്‍ പരാജയപ്പെട്ടാലും ലാലിന്റെ ജനപ്രീതി കുറയുന്നില്ല. അദ്ദേഹത്തില്‍ നിന്നും കൂടുതലായി പലതും ഇനിയും പ്രതീക്ഷിക്കുന്നുണ്ട് പ്രേക്ഷകര്‍. അത് മുന്‍കാലങ്ങളില്‍ മനസില്‍ പതിഞ്ഞ സിനിമകള്‍ സൃഷ്ടിച്ചെടുത്ത ഒരു ബിംബത്തില്‍ നിന്നുളള തുടര്‍ച്ചയാണ്.
Source link