INDIALATEST NEWS
കേസ് റദ്ദാക്കാൻ കുനാൽ കമ്ര ബോംബെ ഹൈക്കോടതിയിൽ

മുംബൈ∙ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വഞ്ചകനെന്നു പരിഹസിച്ച് പാരഡി ഗാനം പാടിയതിന് തനിക്കെതിരെയെടുത്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊമീഡിയൻ കുനാൽ കമ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി ഇന്നു പരിഗണിക്കും. കമ്രയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം മദ്രാസ് ഹൈക്കോടതി 17 വരെ നീട്ടിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിച്ച ശേഷം 3 പുതിയ എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തതായും മുംബൈയിൽ താമസിക്കുന്ന മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നതായും കമ്ര ആരോപിച്ചു. ഹാസ്യപരിപാടി കണ്ട ആളുകളെ പൊലീസ് വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ശിവസേനാ ഷിൻഡെ വിഭാഗം നേതാക്കളുടെ പരാതിയിൽ നാലു കേസുകളാണ് കമ്രയ്ക്കെതിരെ മുംബൈയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
Source link