തമിഴ്നാട് മന്ത്രിയുടെ സഹോദരന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ കെ.എൻ. നെഹ്റുവിന്റെ സഹോദരന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കെ.എൻ. നെഹ്റുവിന്റെ സഹോദരൻ കെ.എൻ. രവിചന്ദ്രന്റെ ടിവിഎച്ച് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടന്നു. ഇഡി റെയ്ഡിനെതിരേ ഡിഎംകെ രംഗത്തുവന്നു. ബിജെപിയുടെ സഖ്യകക്ഷിയാണ് ഇഡിയെന്ന് തമിഴ്നാട് നിയമമന്ത്രി എസ്. രഘുപതി പറഞ്ഞു.
ചന്ദ്രബാബു നായിഡുവിന്റെയും (ടിഡിപി) നിതീഷ് കുമാറിന്റെയും (ജെഡി-യു) പാർട്ടികളെപ്പോലെ ബിജെപിയുടെ സഖ്യകക്ഷിയാണ് ഇഡി. ഇഡിയെ അവരുടെ സഖ്യകക്ഷിയായാണ് തങ്ങൾ കണക്കാക്കുന്നത്, അതിൽ കൂടുതലൊന്നുമില്ല- രഘുപതി പറഞ്ഞു.
Source link