WORLD
ഇറാനും യുഎസിനും ഇടയിൽ മധ്യസ്ഥനാകാമെന്ന് റഷ്യ

മോസ്കോ: ഇറാനും അമേരിക്കയ്ക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നു റഷ്യ. ആണവകരാർ സംബന്ധിച്ച് ഇറാനുമായി റഷ്യ ചർച്ചകൾ നടത്തുന്നതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഇന്നലെ അറിയിച്ചു.
ആണവക്കരാർ പുനഃസ്ഥാപിക്കാൻ ഇറാൻ തയാറായില്ലെങ്കിൽ ബോംബാക്രമണം നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണു റഷ്യയുടെ ഇടപെടൽ.
Source link