KERALAMLATEST NEWS

മാരിടൈം യൂണിവേഴ്സിറ്റിയിൽ ബിരുദം, പി.ജി

ചെന്നൈയിലെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ ബിരുദ,ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.ടെക്,ബി.എസ്‌സി,ബി.ബി.എ,എം.ടെക്,എം.ബി.എ പ്രോഗ്രാമുകളിലാണ് പ്രവേശനം. മാരിടൈം യൂണിവേഴ്സിറ്റി നടത്തുന്ന ഐ.എം.യു കോമൺ എൻട്രൻസ് ടെസ്റ്റ് (IMU- CET) വഴിയാണ് പ്രവേശനം. കൊച്ചി,ചെന്നൈ,വിശാഖപട്ടണം,നവിമുംബയ്,മുംബയ് പോർട്ട്,കൊൽക്കത്ത,പാലക്കാട്,കോയമ്പത്തൂർ എന്നിവിടങ്ങളിലെ ക്യാമ്പസുകളിലാണ് പ്രവേശനം.

ബിരുദ

പ്രോഗ്രാമുകൾ

ബി.ടെക് ഇൻ മറൈൻ എൻജിനിയറിംഗ്,ബി.ടെക് (നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ ബിൽഡിംഗ്/നോവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിംഗ്),ബി.എസ്‌സി നോട്ടിക്കൽ സയൻസ്,ബി.ബി.എ (അപ്രന്റിസ് എംബഡഡ് മാരിടൈം ലോജിസ്റ്റിക്സ്),ബി.ബി.എ (ലോജിസ്റ്റിക്സ്,റീട്ടെയ്ൽ ആൻഡ് ഇ-കൊമേഴ്സ്). ഈ കോഴ്സുകളിലേക്കെല്ലാം അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത പ്ലസ് ടു.

പി.ജി പ്രോഗ്രാമുകൾ

എം.ബി.എ (ഇന്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്),എം.ബി.എ (പോർട്ട് ആൻഡ് ഷിപ്പിംഗ് മാനേജ്മെന്റ്),എം.ടെക് (മറൈൻ ടെക്നോളജി),എം.ടെക് (നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിംഗ്),എം.ടെക് (ഡ്രെഡ്ജിംഗ് ആൻഡ് ഹാർബർ എൻജിനിയറിംഗ്),എം.ബി.എ ജോയിന്റ് പ്രോഗ്രാം (പോർട്ട് ആൻഡ് ഷിപ്പിംഗ് ലോജിസ്റ്റിക്സ്). കൂടാതെ,നോട്ടിക്കൽ സയൻസ് ഡിപ്ലോമ,മറൈൻ എൻജിനിയറിംഗ് ഡിപ്ലോമ എന്നിവയ്ക്കും അപേക്ഷിക്കാം.

പ്രവേശനം

ഗേറ്റ്/സി.യു.ഇ.ടി പി.ജി/എം.എ.ടി/സിമാറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എങ്കിലും,IMU-CETഎൻട്രൻസ് ടെസ്റ്റ് സ്കോർ ലഭിക്കുന്നവർക്ക് യു.ജി,പി.ജി പ്രോഗ്രാം പ്രവേശനത്തിന് മുൻഗണന. ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ അംഗീകാരമുള്ള ബി.ടെക് മറൈൻ എൻജിനിയറിംഗ്,ബി.എസ്‌സി നോട്ടിക്കൽ സയൻസ്,ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് പ്രോഗ്രാം പ്രവേശനത്തിന് ഐ.എം.യു 2025 എൻട്രൻസ് സ്കോർ നിർബന്ധം.

കേരളത്തിൽ കണ്ണൂർ,കോഴിക്കോട്,പാലക്കാട്,തൃശൂർ,കൊച്ചി,കോട്ടയം,തിരുവനന്തപുരം എന്നീ പരീക്ഷാ കേന്ദ്രങ്ങളാണ്. ഓൺലൈൻ എൻട്രൻസ് പരീക്ഷ മേയ് 24ന് രാവിലെ 11 മുതൽ രണ്ടു വരെ. ബി.ബി.എ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 13. മറ്റ് പ്രോഗ്രാമിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 2. വെബ്സൈറ്റ്:www.imu.edu.in.


Source link

Related Articles

Back to top button