LATEST NEWS

കിരൺ റിജിജു ബുധനാഴ്ച മുനമ്പത്തെത്തില്ല; അഭിനന്ദൻ സഭ മാറ്റിവച്ച് എൻഡിഎ


കൊച്ചി∙ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു  ബുധനാഴ്ച മുനമ്പത്ത് വരില്ല. ഇതോടെ എൻഡിഎ മുനമ്പത്തു സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭ മാറ്റിവച്ചു. പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനായിരുന്നു വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ച മന്ത്രിയെ ബിജെപി മുനമ്പത്തേക്ക് എത്തിക്കാൻ തയാറെടുപ്പുകൾ നടത്തിയത്. എന്നാൽ, ഈ ആഴ്‍ച്ച തന്നെ റിജിജു മുനമ്പത്ത് എത്തുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ മുനമ്പം പ്രശ്നത്തിനു പരിഹാരമാകുമെന്നു കിരൺ റിജിജു അവകാശപ്പെട്ടിരുന്നു. വഖഫ് ബിൽ പാസായതിനു പിന്നാലെ വലിയ ആഘോഷങ്ങളാണ് മുനമ്പത്ത് നടന്നത്. കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചും പ്രതിപക്ഷ എംപിമാരെ വിമർശിച്ചും സമരസമിതി രംഗത്തെത്തിയിരുന്നു. മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഘോഷം.


Source link

Related Articles

Back to top button