അദ്ധ്യാപകർക്കെതിരായ പരാതികളിൽ പ്രാഥമികാന്വേഷണം

തിരുവനന്തപുരം: അദ്ധ്യാപകർക്കെതിരായ പരാതികളിൽ കേസെടുക്കും മുൻപ് പ്രാഥമിക അന്വേഷണം നിർബന്ധമായും നടത്തണമെന്ന് പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചു. വിദ്യാർത്ഥികളോ രക്ഷിതാക്കളോ സ്കൂളിലെ സംഭവങ്ങളെക്കുറിച്ച് നൽകുന്ന പരാതിയിലാണിത്.
വിദ്യാർത്ഥികൾക്ക് ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിലോ ഉപദേശിച്ചതിന്റെ പേരിലോ അദ്ധ്യാപർക്കെതിരേ ക്രിമിനൽ കേസെടുക്കരുതെന്നും പ്രാഥമികാന്വേഷണത്തിനു ശേഷം ഡിവൈ.എസ്.പിയുടെ അനുമതിയോടെയാവണം കേസെടുക്കേണ്ടതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ നിർദ്ദേശം. മൂന്നു മുതൽ ഏഴു വർഷം വരെ ശിക്ഷയുള്ള കുറ്റങ്ങൾക്കാണ് പരാതി ലഭിക്കുന്നതെങ്കിൽ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ പ്രാഥമികാന്വേഷണം വേണം. അദ്ധ്യാപകനും പരാതിക്കാരനും നോട്ടീസ് നൽകണം. പ്രാഥമികാന്വേഷണം നടക്കുന്നതിനിടെ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യരുത്. അന്വേഷണം രണ്ടാഴ്ച കൊണ്ട് പൂർത്തിയാക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചിട്ടുണ്ട്.
Source link