KERALAMLATEST NEWS

നിയമനമില്ലാതെ കോളേജ് അദ്ധ്യാപക റാങ്ക് ലിസ്റ്റും

തിരുവനന്തപുരം: കോളേജ് അദ്ധ്യാപക റാങ്ക് ലിസ്റ്റിൽ നിയമനമില്ലാതായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനോ അദ്ധ്യാപക തസ്തിക സൃഷ്ടിക്കാനോ സർക്കാർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. 2023 ജനുവരി മുതലാണ് വിവിധ വിഷയങ്ങളിലെ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. ഇവയുടെ കാലാവധി അവസാനിക്കാൻ ഇനി ഏതാനും മാസങ്ങളേയുള്ളൂ.

ഹിന്ദി,ഗണിതം,സുവോളജി അടക്കം 16 വിഷയങ്ങളിലെ വിവിധ റാങ്ക്പട്ടികകളിൽ നിന്ന് ഇതുവരെ നടന്നത് 122 നിയമനശുപാർശകളാണ്. പുതിയ പല കോഴ്‌സുകളിലും അദ്ധ്യാപക തസ്തിക സൃഷ്ടിക്കാൻ നടപടിയായില്ല. എല്ലാ തസ്തികകളിലും ഇപ്പോഴും ഗസ്റ്റ് അദ്ധ്യാപകരാണ് പഠിപ്പിക്കുന്നത്. റാങ്ക് ലിസ്റ്റികളിൽ ചിലതിൽ നിന്നും ഇതുവരെ ആദ്യ റാങ്കുകാർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. ഗണിതം,ബിസിനസ് അഡ്‌മിനിസ്ട്രേഷൻ,സ്റ്റാറ്റിസ്റ്റിക്സ‌്,ഇക്കണോമിക്‌സ് എന്നിവയിൽ കുറച്ച് നിയമനമുണ്ടായി. പൊളിറ്റിക്സിലും ഫിലോസഫിയിലും ഒരാൾക്ക് വീതമാണ് നിയമനശുപാർശ അയച്ചത്. ഈ വർഷം ഒരു ലിസ്റ്റിൽ നിന്നും ആർക്കും നിയമന ശുപാർശ ലഭിച്ചിട്ടില്ല.

2020-21 അദ്ധ്യയനവർഷം ആരംഭിച്ച 60 കോഴ്‌സുകളിൽ ഇതുവരെ തസ്തിക സൃഷ്ടിക്കാനോ നിയമനം നടത്താനോ കോളേജ് വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. അഞ്ചുവർഷമായി ഗസ്റ്റ് അദ്ധ്യാപകരാണ് പഠിപ്പിക്കുന്നത്. സ്ഥിരം അദ്ധ്യാപകരില്ലാത്തതിനാൽ കോഴ്‌സുകളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്.


Source link

Related Articles

Back to top button