KERALAMLATEST NEWS

കേരളം സ്വയം പുകഴ്ത്തൽ നിറുത്തണം : ജി.സുധാകരൻ

ആലപ്പുഴ : എല്ലാ കാര്യങ്ങളിലും നമ്പർ വൺ എന്നവകാശപ്പെടുന്ന കേരളം സ്വയം പുകഴ്ത്തൽ അവസാനിപ്പിക്കണമെന്ന് മുൻമന്ത്രി ജി.സുധാകരൻ പറഞ്ഞു.. ജില്ലാപഞ്ചായത്ത് ഹാളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം മുൻപന്തിയിലാണെന്ന് മറ്റുള്ളവരാണ് പറയേണ്ടത്. എല്ലാത്തിലും ഒന്നാമതെന്ന് അവകാശപ്പെടുന്ന നമ്മൾ ലഹരിയിലും ഒന്നാമതാകുന്നു. ഏതുതരം ലഹരിയും ഇവിടെ കിട്ടുമെന്നതാണ് അവസ്ഥ. പരീക്ഷകൾക്കൊന്നും ഒരു വ്യവസ്ഥയില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ. എപ്പോഴാണ് ഉത്തരക്കടലാസുകൾ കാണാതെ പോകുന്നുവെന്ന് ആർക്കുമറിയില്ല. എം.ബി.എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കളഞ്ഞ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തില്ല. പേപ്പറുകൾ സ്‌കൂട്ടറിൽ കൊണ്ടുപോയെന്ന് പറയുന്നത് കള്ളമാണ്. കൃത്യവിലോപം തെളിഞ്ഞിട്ടും നടപടിയില്ല. ഇക്കാര്യത്തിൽ വൈസ്ചാൻസലർമാരും വിദ്യാർത്ഥി സംഘടനകളും വിദ്യാഭ്യാസ വിചക്ഷണന്മാരും ഒരക്ഷരം മിണ്ടുന്നില്ല.എം.എൽ.എയുടെ മകന്റെ വിഷയത്തിൽ താൻ സജി ചെറിയാനെതിരെ സംസാരിച്ചുവെന്ന വ്യാജവാർത്ത വന്നു. എം.എൽ.എയുടെ മകനെ ആശ്വസിപ്പിക്കാൻ പോയ ആളാണ് താൻ. അയാൾ ലഹരിയൊന്നും ഉപയോഗിക്കാത്ത കുട്ടിയാണെന്ന് തനിക്കറിയാം.. അർഹതയുള്ള ആളെയാണ് സി.പി.എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതെന്നും സുധാകരൻ പറഞ്ഞു.


Source link

Related Articles

Back to top button