LATEST NEWS

പെട്രോൾ പമ്പിലെ ശുചിമുറി അധ്യാപികയ്ക്ക് തുറന്നുകൊടുത്തില്ല; തള്ളിത്തുറന്ന് പൊലീസ്; 1.65 ലക്ഷം പിഴ വിധിച്ച് കോടതി


പത്തനംതിട്ട ∙ അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുക്കാത്ത പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ. പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എൽ. ജയകുമാരിയുടെ പരാതിയിലാണ് കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്ന പിഴയടയ്ക്കേണ്ടത്. പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റേതാണ് വിധി. സംഭവം നടന്ന് പത്തു മാസത്തിനു ശേഷമാണ് കോടതി വിധി.രാത്രി ഒരു സ്ത്രീയ്ക്ക് ഉണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ വിലയിരുത്തിയാണ് പിഴ വിധിച്ചത്. 1,50,000 രൂപ പിഴയും 15,000 കോടതിച്ചെലവും ചേർത്ത് 1.65 ലക്ഷം അടയ്ക്കണം. 2024 മേയ് എട്ടിന് കാസർകോട് നിന്ന് പത്തനംതിട്ടയ്ക്ക് വരും വഴിയാണ് പയ്യോളിയിലെ ഫാത്തിമ ഹന്നയുടെ പമ്പിൽ അധ്യാപിക പെട്രോൾ അടിക്കാൻ കയറിയത്.പെട്രോൾ അടിച്ചു കഴിഞ്ഞ് ശുചിമുറിയിൽ ചെന്നപ്പോൾ അവിടെ പൂട്ടിയിട്ടിരിക്കുക ആയിരുന്നു. താക്കോൽ ആവശ്യപ്പെട്ടതോടെ പുരുഷ ജീവനക്കാരൻ മോശമായി പെരുമാറി. താക്കോൽ‌ മാനേജരുടെ കയ്യിലാണെന്നും അദ്ദേഹം വീട്ടിൽ‌ പോയി എന്നുമായിരുന്നു വിശദീകരണം. ഇതിനുപിന്നാലെ ജയകുമാരി പയ്യോളി പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് ശുചിമുറി ബലമായി തുറന്നു കൊടുത്തു. രണ്ടുകൂട്ടരേയും വിളിച്ച് വിസ്തരിച്ച ശേഷമാണ് ഉപഭോക്തൃ കമ്മിഷന്റെ വിധി.


Source link

Related Articles

Back to top button