INDIALATEST NEWS

‘പലായനം തടയൂ, തൊഴിൽ തരൂ’; വെള്ള ടീ ഷർട്ട് പ്രതിഷേധ യാത്ര, കനയ്യ കുമാറിനൊപ്പം രാഹുൽ ഗാന്ധി


പട്ന∙ ബിഹാറിൽ നിതീഷ് സർക്കാരിനെതിരെ വെള്ള ടീ ഷർട്ട് പ്രതിഷേധ യാത്രയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘പലായനം തടയൂ, തൊഴിൽ തരൂ’ മുദ്രാവാക്യവുമായി കോൺഗ്രസ് യുവനേതാവ് കനയ്യ കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്രയിലാണ് രാഹുൽ ഗാന്ധി ‘വെള്ള ടീ ഷർട്ട് പ്രതിഷേധം’ അവതരിപ്പിച്ചത്. ബേഗുസരായിയിലെ പദയാത്രയിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തു. രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിലൂടെ നൽകിയ ആഹ്വാന പ്രകാരം ജാഥാ അംഗങ്ങൾ വെള്ള ടീ ഷർട്ട് ധരിച്ചാണെത്തിയത്. ആർഎസ്എസും ബിജെപിയും എതിരാണെങ്കിലും ജാതി സെൻസസ് നടത്താൻ ഇന്ത്യാസഖ്യം കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണു കോൺഗ്രസ് പദയാത്ര സംഘടിപ്പിക്കുന്നത്. ബിഹാറിൽ നവംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമാണു പദയാത്ര.


Source link

Related Articles

Back to top button