LATEST NEWS

‘ആദ്യം സ്വയം പുകഴ്ത്തൽ നിർത്തണം; എല്ലാത്തിലും ഒന്നാമത്, ലഹരിയിലും’; സർക്കാരിനെതിരെ ജി.സുധാകരൻ


ആലപ്പുഴ∙ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി.സുധാകരൻ. ‘‘എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മൾ പറഞ്ഞു നടക്കുന്നത്. ആദ്യം ഈ സ്വയം പുകഴ്ത്തൽ നിർത്തണം. എല്ലാത്തിലും ഒന്നാമതായ നമ്മൾ ലഹരിയിലും ഒന്നാമതാണ്.’’- കെ.സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ്ക്രോസ് സൊസൈറ്റിയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും നടത്തിയ ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ പരാമർശം.‘‘ഇവിടുത്തെ സ്ഥിതി എന്താണ്? പരീക്ഷകളെ സംബന്ധിച്ച് വ്യക്തതയില്ല, ഉത്തരക്കടലാസുകൾ കാണാതെ പോകുന്നു. എംബിഎ ഉത്തരക്കടലാസുകൾ സ്കൂട്ടറിലാണ് കൊണ്ടുപോകുന്നത്. കൃത്യവിലോപം തെളിഞ്ഞിട്ടും അധ്യാപകർക്കെതിരെ നടപടിയില്ല. ഒരു വിദ്യാർഥി സംഘടനയും ഇതിനെതിരെ മിണ്ടുന്നില്ല. പരീക്ഷയ്ക്കൊന്നും ഒരു വ്യവസ്ഥയുമില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ.’’- സുധാകരൻ പറഞ്ഞു.വർധിച്ചു വരുന്ന ലഹരി ഉപയോഗം സംബന്ധിച്ചും രൂക്ഷ ഭാഷയിലായിരുന്നു വിമർശനം. ‘‘ഏതുതരം ലഹരിയും ഇവിടെ കിട്ടും എന്നതാണ് അവസ്ഥ. എംഎൽഎയുടെ മകന്റെ കാര്യത്തിൽ ഞാൻ സജി ചെറിയാനെതിരെ സംസാരിച്ചുവെന്ന വാർത്ത വന്നു. എംഎൽഎയുടെ മകനെ ആശ്വസിപ്പിക്കാൻ പോയ ആളാണ് ഞാൻ. അവനെ എനിക്കറിയാം. ലഹരി ഒന്നും ഉപയോഗിക്കാത്ത ആളാണ്.’’– എന്നും സുധാകരൻ പറഞ്ഞു.


Source link

Related Articles

Back to top button