2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കുളത്തൂപ്പുഴ : കെ.എസ്.ആർ.ടി.സി ബസിൽ കടത്തികൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അഞ്ചൽ ഏരൂർ ,പാണയം സ്വാദേശി സജീവ് കുമാർ ആണ് പിടിയിലായത് . ഇന്നലെ രാവിലെ 11ന് തിരുവനന്തപുരം – തെങ്കാശി കെ.എസ്.ആർ.ടി.സി ബസിലാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടു വന്നത് .
ആര്യങ്കാവ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉദയകുമാറിന് കിട്ടിയ രഹസ്യ സന്ദേശം അനുസരിച്ചു അതിർത്തി ചെക്‌പോസ്റ്റിൽ ഇന്നലെ രാവിലെ മുതൽ കർശനപരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ഇയാൾ കുടുങ്ങിയത്. ആര്യങ്കാവ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉദയകുമാർ, ഗ്രേഡ് ഇൻസ്പെക്ടർ ഷിബു പാപ്പച്ചൻ, അസിസ്റ്റന്റ് ഗ്രെഡ് ഇൻസ്പെക്ടർ പ്രേംനസീർ, പ്രിവന്റീവ് ഓഫീസർ സന്ദീപ്കുമാർ, സജീവ്, വിഷ്ണു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ കേരള തമിഴ് നാട് അതിർത്തി കടന്നു വരുന്ന മുഴുവൻ വാഹനങ്ങളിലും കർശനപരിശോധന നടത്തുമെന്ന് കൊല്ലം എക്‌സൈസ് കമ്മീഷണർ എം. നൗഷാദ് പറഞ്ഞു
Source link