KERALAMLATEST NEWS
കടയ്ക്കൽ ദേവീക്ഷേത്രം: ഉപദേശക സമിതിയെ മാറ്റും

തിരുവനന്തപുരം: കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഗാനമേളയിൽ വിപ്ലവഗാനം പാടിയെന്ന പരാതിയിൽ നിലവിലെ ക്ഷേത്ര ഉപദേശക സമിതിയെ മാറ്റാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. പുതിയ സമിതിയെ തിരഞ്ഞെടുക്കാൻ കമ്മിഷണർക്ക് നിർദ്ദേശം നൽകി. ദേവസ്വം വിജിലൻസ് എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെയും ഹൈക്കോടതി ഇടപെടലിന്റെയും അടിസ്ഥാനത്തിൽ പുനലൂർ അസിസ്റ്റന്റ് കമ്മിഷണറിൽ നിന്നും സബ്ഗ്രൂപ്പ് ഓഫീസറിൽ നിന്നും വിശദീകരണം തേടും. ഇവർക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തൽ. ഉത്സവത്തിനോ ഘോഷയാത്രയിലോ ചടങ്ങുകൾക്കോ അല്ലാത്തപ്പോഴോ രാഷ്ട്രീയ പാർട്ടികളുടെയോ മതസമുദായ സംഘടനകളുടെയോ കൊടിയോ തോരണങ്ങളോ ബോർഡിന്റെ ക്ഷേത്രങ്ങളിൽ അനുവദിക്കില്ല.
Source link