KERALAMLATEST NEWS

കടയ്ക്കൽ ക്ഷേത്ര വിവാദം: ഗായകൻ അലോഷിക്കെതിരെ കേസ്

കൊല്ലം: കടയ്ക്കൽ ദേവീക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടിയ ഗായകൻ അലോഷിയെ ഒന്നാം പ്രതിയും ക്ഷേത്രോപദേശക സമിതിയിലെ രണ്ടുപേരെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ ആരാമം എന്നിവർ നൽകിയ പരാതിയിലാണിത്. ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയതിനെതിരെ നടപടി ആവശ്യപ്പെട്ട് വിഷ്ണു സുനിൽ നൽകിയ ഹർജി കഴിഞ്ഞ ദിവസം പരിഗണിച്ച ഹൈക്കോടതി സംഭവത്തിൽ കേസെടുക്കാത്തതിന് പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കടയ്ക്കൽ എസ്.എച്ച്.ഒയോട് റിപ്പോർട്ടും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് അനിൽ ആരാമത്തിന്റെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്. ഇന്നലെ കടയ്ക്കൽ എസ്.എച്ച്.ഒ പി.എസ്.രാജേഷ് ഹർജിക്കാരനായ വിഷ്ണുവിന്റെ മൊഴിയും രേഖപ്പെടുത്തി. അതിനിടെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും ഉപദേശക സമിതി പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെയും ഒഴിവാക്കി ഗായകൻ അലോഷിയെ മാത്രം പ്രതിയാക്കി കേസ് ദുർബലപ്പെടുത്താനാണ് കടയ്ക്കൽ പൊലീസ് ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു ഡി.ജി.പിക്ക് പരാതി നൽകി. ഇത് അന്വേഷണത്തിനായി റൂറൽ എസ്.പിക്ക് കൈമാറി.


Source link

Related Articles

Back to top button