ട്രംപിന്റെ തീരുവ യുദ്ധം: തകർന്നടിഞ്ഞ് ഓഹരി വിപണികൾ, രൂപയുടെ മൂല്യവും ഇടിയുന്നു

മുംബയ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിൽ തകർന്നടിഞ്ഞ് ഓഹരി വിപണികൾ. ഏഷ്യയിലെ എല്ലാ ഓഹരികളും തകർന്നടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 2564 ഇടിഞ്ഞ് 72,799.95 പോയന്റിലേക്കും എഎസ്ഇ നിഫ്റ്റി 831.95 ഇടിഞ്ഞ് 22,072.50 ലേക്കും കൂപ്പുകുത്തി.
ഓഹരി വിപണികൾ ഇടിഞ്ഞതോടെ ലോകം വ്യാപാര യുദ്ധത്തിലേക്കെന്ന ഭീതി ഉടലെടുത്തു. വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് ഓഹരികൾ വിറ്റഴിക്കുകയാണ്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിയുന്നു. വിനിമയം തുടങ്ങിയ ഉടനെ തന്നെ 50 പൈസ ഇടിഞ്ഞു.
അനിശ്ചിതത്വത്തെ തുടർന്നുണ്ടായ ഉയർന്ന അസ്ഥിരതയിലൂടെയാണ് ആഗോള വിപണികൾ കടന്നുപോകുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ പറഞ്ഞു. ട്രംപ് തീരുവ ഏർപ്പെടുത്തിയത് മൂലമുണ്ടാകുന്ന ഈ പ്രക്ഷുബ്ധത എങ്ങനെ പരിണമിക്കുമെന്നതിനെക്കുറിച്ച് ആർക്കും ഒരു സൂചനയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link