‘ഫ്രീയാകുമ്പോഴൊക്കെ മെസേജ് അയയ്‌ക്കാറുണ്ട്, തിരക്കല്ലേ’; ലക്ഷ്മി നക്ഷത്രയെക്കുറിച്ചുള്ള ചോദ്യത്തിന് രേണു സുധിയുടെ മറുപടി

സിനിമയിലേക്ക് വിളിച്ചാൽ ചെന്ന് അഭിനയിക്കുമെന്ന് അന്തരിച്ച നടൻ സുധിയുടെ ഭാര്യ രേണു. തന്നെ ഇഷ്ടപ്പെടുന്നവരോട് ഒരുപാട് നന്ദിയുണ്ടെന്നും നെഗറ്റീവ് പറയുന്നവർ തന്നെ നേരിൽ കണ്ടാൽ പോസിറ്റീവേ പറയുകയുള്ളൂവെന്നും അവർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു രേണു സുധി.
‘ഞാൻ എന്റെ കാര്യങ്ങളെല്ലാം ഒറ്റയ്ക്കാണ് തീരുമാനിക്കുന്നത്. എനിക്ക് തീരുമാനമെടുക്കാൻ വേറെ ആരുമില്ല. എന്റെ തീരുമാനം ഞാൻ മൂത്തമോനെ അറിയിക്കും. അവൻ ഓക്കെ പറയും. കഴിഞ്ഞ ദിവസം ഒരു വർക്ക് കണ്ടിട്ട് അമ്മേ ഇതെന്താ കഥ എന്ന് ചോദിച്ചിരുന്നു. അപ്പോൾ ഞാൻ പറഞ്ഞുകൊടുക്കും. മോൻ ഇന്നുവരെ നെഗറ്റീവ് പറഞ്ഞിട്ടില്ല.
അവൻ പബ്ലിക് ആയി വന്ന് പറയുന്നില്ലെന്നേയുള്ളൂ, ഞങ്ങൾ തമ്മിൽ കോൺടാക്ട് ഉണ്ട്. പിന്നെ സുധിച്ചേട്ടന്റെ വീട്ടുകാരോടും പറയും. എന്റെ വീട്ടിലും പപ്പ, അമ്മ, ചേച്ചി, ചേച്ചിയുടെ ഭർത്താവ് എല്ലാവരും സപ്പോർട്ടാണ്. വർക്ക് വരുന്നത് വേറെയാരെയും ഞാൻ ബോധിപ്പിക്കേണ്ട കാര്യമില്ലല്ലോ. ഞാൻ മോഷ്‌ടിക്കാനോ കൊല്ലാനോ പോകുകയല്ലല്ലോ, ഞാൻ അഭിനയിക്കുന്നതല്ലേ, അതിത്രവല്യ പ്രശ്നമാണോ? ഈ നെഗറ്റീവ് കമന്റുകൾ എന്നെ ബാധിക്കുന്ന കാര്യമേയല്ല.’- രേണു സുധി പറഞ്ഞു.ലക്ഷ്മി നക്ഷത്രയുമായി കോൺടാക്ട് ഉണ്ടോയെന്ന് ചോദ്യത്തോടും രേണു പ്രതികരിച്ചു. ‘ഫ്രീയാകുമ്പോഴൊക്കെ മെസേജ് അയക്കാറുണ്ട്. തിരക്കല്ലേ. ഞാനും ഇപ്പോൾ ചെറിയ ചെറിയ തിരക്കിലാണ്.’- രേണു സുധി പറഞ്ഞു.
Source link